ബ്രിട്ടൻ : ആഗോളതലത്തില്‍ തങ്ങളുടെ വാക്‌സിനില്‍ വീണ്ടും പുതിയൊരു പരീക്ഷണം കൂടി നടത്തുമെന്നറിയിച്ച് ആസ്ട്രാസെനേക്ക. വാക്‌സിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്തുകൊണ്ട് ചില പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ ‘ട്രയല്‍’ നടത്തുമെന്നറിയിച്ചുകൊണ്ട് കമ്പനി സിഇഒ രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ തങ്ങളുടെ വാക്‌സിന്റെ ഫലം എത്രയുണ്ടെന്ന് ഞങ്ങള്‍ കണ്ടുകഴിഞ്ഞു. എങ്കില്‍ക്കൂടിയും അതിനെ സ്ഥാപിച്ചെടുക്കാന്‍ പുതിയ പരീക്ഷണം സഹായകരമാകും. പലയിടങ്ങളിലും വാക്‌സിന് അനുമതി ലഭിക്കാന്‍ സമയമെടുക്കും.
ഉദാഹരണത്തിന്, മറ്റെവിടെയെങ്കിലും നടന്നൊരു പരീക്ഷണത്തിന്റെ ഫലം നോക്കി യുഎസ് അനുമതി നല്‍കില്ല. അതേസമയം ചില രാജ്യങ്ങളില്‍ ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ അനുമതി ലഭിക്കുകയും ചെയ്‌തേക്കാം എന്നും കമ്പനി സിഇഒ സോറിയോട്ട് പറഞ്ഞു. ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ബ്രിട്ടീഷ്- സ്വീഡിഷ് കമ്പനിയായ ആസ്ട്രാസെനേക്ക വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.