ലണ്ടന്‍: കോവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ആസ്ട്രാ സെനേക്കയുടെ വരുമാനത്തില്‍ വര്‍ധന്. 38 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്.വരുമാനം 3,740 കോടി ഡോളറായാണ് ഉയര്‍ന്നത്. കോവിഡ് വാക്‌സിന്‍ വില്‍പനയില്‍ നിന്ന് ലാഭം കിട്ടി തുടങ്ങിയതോടെയാണ് വരുമാനം വര്‍ധിച്ചത്.
ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ചാണ് ആസ്ട്രാ സെനേക്ക കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത്. ആംഗ്ലോ- സ്വീഡിഷ് മരുന്ന് നിര്‍മ്മാണ കമ്പനിയാണ് ആസ്ട്രാ സെനേക്ക. വാക്‌സിന്‍ വികസിപ്പിച്ച് മാസങ്ങള്‍ക്കകം 400 കോടി ഡോളറിന്റെ വില്‍പനയാണ് നടന്നത്. ഇതാണ് വരുമാനത്തില്‍ പ്രതിഫലിച്ചത്.