കോപ്പൻഹേഗൻ: ആസ്ട്രസെനെക്കയുടെ കോവിഡ്-19 പ്രതിരോധ വാക്സിൻ ഉപയോഗം താത്കാലികമായി നിർത്തിവെക്കുന്നതായി ഡെന്മാർക്കും നോർവേയും ഐസ്‌ലൻഡും അറിയിച്ചു. കുത്തിവെപ്പെടുത്തവരിൽ രക്തം കട്ടപിടിക്കുന്നതായുള്ള റിപ്പോർട്ടുകളെത്തുടർന്നാണ് നടപടി.
ഡെന്മാർക്ക് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ആദ്യം അറിയിപ്പിറക്കിയത്. താത്‌കാലികമായാണ് നിർത്തുന്നതെന്നും കരുതൽ നടപടി മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി.ഡെന്മാർക്കിനു പിന്നാലെ എസ്തോണിയ, ലാത്വിയ, ലിത്വാനിയ, ലക്‌സംബർഗ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും വാക്സിൻ ഉപയോഗം നിർത്തിവെച്ചു.
ചൊവ്വാഴ്ചവരെ 22 പേർക്കാണ് രക്തം കട്ടപിടിച്ചതായി റിപ്പോർട്ട് ചെയ്തത്.