ആസ്ട്രാസെനക വാക്‌സിന്‍ വിതരണം നിർത്തിവച്ച് കാനഡ

ഒട്ടാവ: യുവാക്കൾക്ക് ആസ്‌ട്രാസെനകയുടെ  പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ്  കാനഡ  താത്ക്കാലികമായി നിർത്തിവച്ചു. വാക്‌സിൻ സ്വീകരിക്കുന്നവരിൽ അപൂർവ സാഹചര്യങ്ങളിൽ ചിലരിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് തീരുമാനം.

കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വാക്‌സിൻ ഉപദേശക സമിതിയുടെ തീരുമാനത്തെ തുടർന്നാണ് തീരുമാനം. ഇതോടെ 55 വയസിൽ താഴെ പ്രായമുള്ളവർക്ക് നിലവിൽ ആസ്‌ട്രാസെനകയുടെ കൊവിഡ് വാക്‌സിൻ ലഭിക്കില്ല.

ഒന്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട എന്നിവിടങ്ങളിലുള്ളവർക്കാണ് വാക്‌സിൻ നൽകേണ്ടെന്ന് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. യൂറോപ്പിൽ ആസ്‌ട്രാസെനകയുടെ കൊവിഡ് വാക്‌സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ട പിടിക്കുന്ന സാഹചര്യം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതോടെ  വാക്‌സിന്‍ വിതരണം കുറച്ച് ദിവസത്തേക്ക് നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാംഭിച്ചു.

Top