ഭോപ്പാല്‍: ജ്യോതിഷത്തിന് മനുഷ്യന്റെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജ്യോതിഷത്തെയും വാസ്തുവിനെയും പൗരോഹിത്യത്തെയും പാഠ്യവിഷയങ്ങളാക്കിയിരിക്കുകയാണ് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ്.
ഈ വിഷയങ്ങളില്‍ ഒരു വര്‍ഷം നീളുന്ന ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുമെന്നാണ് മന്ത്രി വിജയ് ഷാ അറിയിച്ചിരിക്കുന്നത്.
ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പ്രധാനപ്പെട്ട ബിംബങ്ങളാണ് ജ്യോതിഷവും വാസ്തുവും പൗരോഹിത്യവുമെല്ലാം. അതിനാൽ ഇവയുടെ മൂല്യം നഷ്ടമാകാതിരിക്കാൻ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും , മനുഷ്യന്റെ ചിന്താഗതികളെയും , പ്രവർത്തനങ്ങളെയും തിരിച്ചറിയാൻ നല്ല ജ്യോതിഷികളെ ആവശ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭോപ്പാല്‍ ആസ്ഥാനമായ മഹര്‍ഷി പതഞ്ജലി സാന്‍സ്‌കൃത് സന്‍സ്ഥാനിന്റെ നേതൃത്വത്തിലാവും കോഴ്‌സുകള്‍ നടത്തപ്പെടുക.
സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 2008ല്‍ നിലവില്‍ വന്നതാണ്.
ക്ലാസ്സുകള്‍ ഡിസംബര്‍ 15ന് ആരംഭിക്കുമെന്ന് സ്ഥാപന ഡയറക്ടര്‍ പി.ആര്‍.തിവാരി അറിയിച്ചു. ഹിന്ദിയാവും പഠനമാധ്യമം.
പന്ത്രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള ആര്‍ക്കും കോഴ്‌സുകളില്‍ ചേരാം. പ്രായമോ ജാതിയോ ലിംഗമോ ഒന്നും മാനദണ്ഡമല്ലെന്നും അദ്ദേഹം അറിയിച്ചു.ഇരുപതിനായിരം രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
ഇരുപത് പേര്‍ക്കാണ് ഓരോ ക്ലാസ്സിലും പ്രവേശനം നല്‍കുക. ഹസ്തരേഖാ ശാസ്ത്രവും മുഖലക്ഷണ ശാസ്ത്രവുമെല്ലാം സിലബസ്സിലുള്‍പ്പെടുത്തിയിരിക്കുന്ന പാഠ്യപദ്ധതിയാണ് നടപ്പാക്കുന്നത്.