മോസ്‌കോ:റഷ്യന്‍ ബഹിരാകാശ പേടകം അടിന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാറിലായ പേടകം കസാക്കിസ്ഥാനില്‍ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സഞ്ചാരികളുമായി വിക്ഷേപിച്ച റഷ്യയുടെ സോയൂസ് റോക്കറ്റാണ് തകരാറിലായത്. രക്ഷാപ്രവര്‍ത്തകര്‍ വളരെപ്പെട്ടന്ന തന്നെ സ്ഥലത്തെത്തി. ബഹിരാകാശ യാത്രികര്‍ സുരക്ഷിതരെന്ന് റഷ്യ അറിയിച്ചു.
രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് വ്യാഴാഴ്ചയാണ് രണ്ടു സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്. ഇരുവരും സുരക്ഷിതരാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും അറിയിച്ചു. റഷ്യയില്‍നിന്നും യുഎസില്‍നിന്നുള്ള ഓരോ ബഹിരാകാശ യാത്രികരാണ് പേടകത്തിലുണ്ടായിരുന്നത്.
വിക്ഷേപണത്തിനു പിന്നാലെ തന്നെ പേടകത്തില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. പേടകത്തിന്റെ ബൂസ്റ്ററിലാണ് പ്രശ്‌നങ്ങളെന്ന് നാസ വ്യക്തമാക്കി. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്‌സി ഓവ്ചിനിന്‍, യുഎസ് സഞ്ചാരി നിക്ക് ഹേഗ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.