asumbly election -ldf

തിരുവനന്തപുരം: എല്‍ഡിഎഫില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജനം പൂര്‍ത്തിയായി. എകെജി സെന്ററില്‍ ചേര്‍ന്ന സീറ്റുവിഭജന ചര്‍ച്ചയിലാണ് തീരുമാനം. ഘടകകക്ഷികളുമായി സിപിഐഎം നേതൃത്വം നടത്തിയ ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. മുന്നണിയില്‍ ഓരോ പാര്‍ട്ടികളും എത്ര സീറ്റില്‍ മത്സരിക്കണമെന്നും ഏതൊക്കെ സീറ്റുകളില്‍ വേണം എന്ന കാര്യത്തിലും ധാരണയായി. വൈകിട്ട് 4.30ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.

സിപിഐഎം 92 സീറ്റുകളില്‍ മത്സരിക്കും. സിപിഐ 27 സീറ്റുകളിലാണ് മത്സരിക്കുന്നത്. ജനതാദള്‍ എസ് അഞ്ച് സീറ്റില്‍ മത്സരിക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, എന്‍സിപി എന്നീ ഘടകകക്ഷികള്‍ നാല് സീറ്റില്‍ വീതം മത്സരിക്കും. മൂന്ന് സീറ്റുകളില്‍ ഐഎന്‍എല്‍ മത്സരിക്കാനും ഇടതുമുന്നണിയില്‍ തീരുമാനമായി. സിഎംപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി (എല്‍), കോണ്‍ഗ്രസ് എസ്, കോരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം എന്നിവര്‍ ഓരോ സീറ്റിലാണ് മത്സരിക്കുന്നത്.

Top