അസ്യൂസ് റോഗ് ഫോണ്‍ 5 എസ് ഓഗസ്റ്റ് 16ന് അവതരിപ്പിച്ചേക്കും. അസ്യൂസ് റോഗ് 5 എസിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത് സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസ്സറാണെന്ന് ചോര്‍ന്ന സ്‌പെക്ക് ഷീറ്റ് സൂചിപ്പിക്കുന്നു.
ഒക്ട-കോര്‍ ഫ്‌ലാഗ്ഷിപ്പ് ക്വാല്‍കോം പ്രോസസര്‍ 16 ജിബി, 18 ജിബി റാം കോണ്‍ഫിഗറേഷനുമായി ജോടിയാക്കുമെന്ന് പറയപ്പെടുന്നു. സ്റ്റോറേജ് ഓപ്ഷനുകള്‍ 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ വരുന്നു. ആദ്യത്തേത് 16 ജിബി റാം മോഡലുമായി വരുമ്പോള്‍ 18 ജിബി റാം വേരിയന്റിന് 512 ജിബി സ്റ്റോറേജ് സപ്പോര്‍ട്ട് ഉണ്ടാകും.
എന്നാല്‍ മുന്‍ മോഡലുകളില്‍ കണ്ടിട്ടുള്ള ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ഹാന്‍ഡ്‌സെറ്റ് പ്രവര്‍ത്തിക്കുന്നത്. അസ്യൂസ് റോഗ് 5 എസില്‍ 144Hz ഡിസ്‌പ്ലേ ഉണ്ടാക്കിയിരിക്കുമെന്നുള്ള കാര്യവും ടിപ്സ്റ്റര്‍ സൂചിപ്പിച്ചിട്ടുണ്ട്. അസ്യൂസ് റോഗ് ഫോണ്‍ 5 എസില്‍ 6,000 എംഎഎച്ച് ബാറ്ററിയുണ്ട്.