സെന്‍ഫോണ്‍ 8 സീരീസുമായി അസ്യൂസ്. അസ്യൂസ് സെൻഫോൺ 8 സീരീസ് മെയ് 12 ന് അവതരിപ്പിച്ചേക്കും. വരാനിരിക്കുന്ന ഈ സീരീസിൻറെ ടീസർ കമ്പനി പ്രസിദ്ധപ്പെടുത്തി കഴിഞ്ഞു. സെൻഫോൺ 8, സെൻഫോൺ 8 ഒറി, സെൻഫോൺ 8 മിനി എന്നിവ സ്‌നാപ്ഡ്രാഗൺ 888 പ്രോസസറും 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടും നൽകുന്ന ഡിവൈസുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ച് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് അസ്യൂസ് സെൻഫോൺ 8 മിനി അവതരിപ്പിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 16 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ എന്നിവയുള്ള സെൻഫോൺ 8 സീരീസ് വേരിയൻറ് കമ്പനി അവതരിപ്പിക്കും. അഞ്ച് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് അസ്യൂസ് സെൻഫോൺ 8 മിനി അവതരിപ്പിയ്ക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 16 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലുകളിൽ സെൻഫോൺ 8 സീരീസ് വേരിയൻറ് കമ്പനി അവതരിപ്പിക്കും.
റാം, സ്റ്റോറേജ് കോൺഫിഗറേഷൻ എന്നിവ കൂടാതെ, ബാറ്ററി കപ്പാസിറ്റിയും, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. 3,835 എംഎഎച്ച് കാപ്‌സിറ്റി റേറ്റിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് സെൻഫോൺ 8 മിനിയിൽ നൽകിയിരിക്കുന്നത്. ഈ സ്മാർട്ട്‌ഫോണിൽ 30W ഫാസ്റ്റ് ചാർജ് ടെക്നോളജി ഉണ്ടായിരിക്കും. മുമ്പത്തെ ചോർച്ചകൾ 5.92 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, എഫ്എച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.