കോട്ടയം: കോട്ടയം പാമ്പാടിയില്‍ ഇടുക്കി സ്വദേശിയായ 12 വയസുകാരിയായ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ ആശ്വാസ് ഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പോക്‌സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തു.
2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒളിവിലായിരുന്ന ഇയാളെ ഇന്നലെ കുട്ടിക്കാനത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സിഡബ്ല്യുസി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആശ്വാസ് ഭവന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു.