മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട അവതാരികയാണ് അശ്വതി ശ്രീകാന്ത്. അവതരണത്തില്‍ മാത്രമല്ല എഴുത്തിലും മികച്ചു നില്‍ക്കുന്ന അശ്വതിക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ അശ്വതി തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രണയവിവാഹമായിരുന്നു അശ്വതിയുടേത്.
അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്
വീട്ടുകാര് സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ ക്ളീഷേ ചോദ്യം : ഞാന്‍ വിളിച്ചാ നീ ഇറങ്ങി വരുവോ?
കണ്ണില്‍ ചോരയില്ലാത്ത കാമുകി: ഇല്ല
കാമുകന്‍: നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം…ഒടുവില്‍ ഞാന്‍ മണ്ടനാകും (അന്ന് ‘ശശി’ പ്രയോഗം നിലവില്‍ വന്നിരുന്നില്ല)
കാമുകി: ഓഹ്, അതല്ലെന്ന്… എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം. രജിസ്റ്റര്‍ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്താല്‍ ഒരു രസോണ്ടാവൂല്ല
കാമുകന്‍ :
കൊല്ലം കുറെ കാത്തിരുന്നെങ്കിലും വീട്ടുകാര് കല്യാണം അടിപൊളിയാക്കി തന്നു. ആഗ്രഹം പോലെ കല്യാണ ഫോട്ടോയുമെടുത്തു, ഫ്രെയിമും ചെയ്തിട്ട് ഇന്ന് കൊല്ലം ഏഴായി. പക്ഷേ അത് തൂക്കാന്‍ ഭിത്തിയേല്‍ എങ്ങാന്‍ ആണിയടിച്ചാല്‍ വിവരമറിയും ന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അല്ലേലും അച്ഛന്‍ സമ്മതിക്കാതെ ഞാന്‍ ഒന്നും ചെയൂല്ലല്ലോ
Happy anniversary my love Sreekanth Sree