സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

ashwathy

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ വേട്ടയാടുന്നതിനെതിരേ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു.

പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണ തീരുമാനം. തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്നും അശ്വതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അശ്വതി പണപ്പിരിവ് നടത്തിയെന്ന് തിരുവനന്തപുരം
സ്വദേശി ഡിജിപിക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നിജസ്ഥിതി അന്വേഷിക്കാന്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ലാത്വിയന്‍ സ്വദേശിനി ലിഗയുടെ മൃതദേഹം കണ്ടെത്തിയതിനു ശേഷം നടത്തിയ പ്രതികരണത്തില്‍ സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ചതോടെയാണ് തനിക്കും സംഘടനയ്ക്കുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം തുടങ്ങിയതെന്നും അശ്വതി പരാതിയില്‍ പറഞ്ഞിരുന്നു.

Top