മ്യാന്മറിലെ ഖനിയിലുണ്ടായ മണ്ണിടിച്ചില്‍; നൂറോളം തൊഴിലാളികള്‍ മരിച്ചു

യാംഗൂണ്‍: വടക്കന്‍ മ്യാന്മറിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ നൂറോളം തൊഴിലാളികള്‍ മരിച്ചു. 200-ലധികം പേര്‍ മണ്ണിനടിയില്‍ കുടങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 96 മൃതദേഹങ്ങളാണ് പുറത്തെടുത്തത്.

പ്രാദേശികസമയം രാവിലെ 6.30-ഓടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. രത്‌നക്കല്ലുകള്‍ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

നേരത്തേയും മ്യാന്മറിലെ ഖനികളില്‍ നിരവധി തവണ മണ്ണിടിച്ചില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്. 2015-ലുണ്ടായ അപകടത്തില്‍ 116 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

Top