വടക്കന്‍ ഇറാഖില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു

ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു. ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. തീവ്രവാദികള്‍ പ്രദേശത്തെ ഒരു വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നെന്നാണ് അധികൃതര്‍ അറിയിച്ചത്. ആക്രമണത്തില്‍ മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഐ എസാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഉത്തരവാദിത്തം ഇതുവരെയും ഐ.എസ് ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top