മധുര: മധുരയിലെ ഗരുഡ് ഗോവിന്ദ് ക്ഷേത്രത്തിനടുത്തുള്ള വൃന്ദാവനില്‍ 13 മയിലുകള്‍ ചത്ത നിലയില്‍ കണ്ടെത്തി.
വിഷധാന്യം കഴിച്ചതാണ് കൂട്ടമരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ക്ഷേത്രത്തിലെ പുരോഹിതന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിഷം കലര്‍ന്ന ഭക്ഷ്യധാന്യങ്ങള്‍ കഴിച്ചതാണ് മരണകാരണമെന്ന് സര്‍ക്കാര്‍ വെറ്റിനറി ഹോസ്പിറ്റലില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതായി ഫോറസ്റ്റ് റെയ്ഞ്ചര്‍ എം കെ മീന വ്യക്തമാക്കി.
ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ ആഗ്രയിലെ ഫോറന്‍സിക് ലാബില്‍ നടത്തുമെന്നും മീന പറഞ്ഞു.
കൂടാതെ നാല് മയിലുകളെ രക്ഷപ്പെടുത്തിയെന്നും അവര്‍ വ്യക്തമാക്കി.