ഏഥന്‍സ്: എയ്ഗന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി. അപകടത്തില്‍ 15 പേര് മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ചു കുട്ടികള്‍ അപകടത്തില്‍ ഉള്‍പ്പെട്ടതായും മൂന്നു പേരെ രക്ഷപ്പെടുത്തിയെന്നും കോസ്റ്റ് ഗാര്‍ഡ് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
22 അഭയാര്‍ഥികള്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന. എന്നാല്‍ അപകടത്തില്‍ മരിച്ചവര്‍ ഏതു രാജ്യത്തുനിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. ഗ്രീസിന്റെ നിയന്ത്രണത്തിലുള്ള അഗത്തോണിസി ദ്വീപിനു സമീപമായിരുന്നു അപകടം നടന്നത്.