കയ്‌റോ: ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബെഹിറ പ്രവിശ്യയില്‍ കോം ഹമാഡയില്‍ പാസഞ്ചര്‍ ട്രെയിനും ചരക്കു ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്.
തലസ്ഥാനമായ കയ്‌റോയിലേക്ക് പോകുകയായിരുന്നു പാസഞ്ചര്‍ ട്രെയിന്‍. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.