മനാഗ്വ: നിക്കരാഗ്വയില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തിനിടെ നദികള്‍ മുറിച്ച് കടക്കാന്‍ ശ്രമിച്ചവരും മറ്റുമാണ് മരിച്ചവരിലേറെയെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മുറില്ലോ പറഞ്ഞു. മേയ് മാസം മുതല്‍ ഒക്ടോബര്‍ വരെയാണ് സാധാരണ ഇവിടെ മഴക്കാലം.