ലിസ്‌ബോണ്‍: പോര്‍ച്ചുഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയിലുണ്ടായ കാട്ടുതീയില്‍ 39 പേര്‍ മരിച്ചു. നിരവധി വീടുകള്‍ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഫിഗ്വീറോ ഡോ വിന്‍ഹോസിനെയും കാസ്റ്റന്‍ഹീറ ഡെ പെറയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് കാട്ടുതീ പടര്‍ന്നത്. കാട്ടുതീ ഉണ്ടായപ്പോള്‍ വാഹനങ്ങളില്‍ പെട്ടു പോയവരാണ് മരിച്ചവരില്‍ ഭൂരിഭാഗവുമെന്ന് സ്റ്റേറ്റ് ആഭ്യന്തര സെക്രട്ടറി ജോര്‍ജ് ഗോമസ് പറഞ്ഞു. മൂന്നു പേര്‍ പുക ശ്വസിച്ച് കുഴഞ്ഞുവീണാണ് മരിച്ചതെന്നും ഗോമസ് അറിയിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിനിടെ നിരവധി അഗ്‌നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.