നൈജീരിയന്‍ സംസ്ഥാനമായ കഡുനയില്‍ നിന്ന് 23 യാത്രക്കാരെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയന്‍ സംസ്ഥാനമായ കഡുനയില്‍ നിന്ന് 23 യാത്രക്കാരെ തട്ടിക്കൊണ്ടുപോയി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. കഡുനയിലെ ബിര്‍നിന്‍-ഗ്വാരി ഹൈവേയിലാണ് സംഭവം. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം യാത്രക്കാരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ആയുധധാരികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Top