ആന്ധ്രയിലെ കൃഷ്ണ നദിയില്‍ ബോട്ട് മറിഞ്ഞ് 26 പേര്‍ കൊല്ലപ്പെട്ടു

വിജയവാഡ: ആന്ധ്രപ്രദേശിലെ കൃഷ്ണ നദിയില്‍ ബോട്ട് മറിഞ്ഞ് 26 പേര്‍ കൊല്ലപ്പെട്ടു.

38 പേരുമായി യാത്ര ചെയ്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പത് പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. അടുത്തുണ്ടായിരുന്ന മീന്‍പിടിത്തക്കാര്‍ 12 പേരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഭവാനി ദ്വീപില്‍ നിന്ന് പവിത്രാ സംഗമത്തിലേക്കുള്ള യാത്രക്കിടെയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. പവിത്ര ആരതി’ ദര്‍ശിക്കാനായി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടെയെത്താറുള്ളത്. സിംപിള്‍ വാട്ടര്‍ സ്പോര്‍ട് എന്ന സ്വകാര്യ ഏജന്‍സിയുടേതാണ് അപകടത്തില്‍പ്പെട്ട ബോട്ട്.

Top