ഒമാന്‍: മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് യെമനിലെ സ്വകോത്ര ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ 40 പേരെ കാണാതായി. ദ്വീപിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. 150ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നിരവധി പേര് വീടുകളില്‍ കുടുങ്ങിക്കിടപ്പുണ്ട്.
പലരും വെള്ളം കയറിയ റോഡിലൂടെ കുഞ്ഞുങ്ങളുമായി നീങ്ങുന്ന കാഴ്ചകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അയല്‍ രാജ്യമായ ഒമാനില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.