ബെയ്‌റൂട്ട്: സിറിയയില്‍ ഐഎസ് നടത്തിയ ചാവേര്‍ ബോംബ് ആക്രമണങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടു. കുര്‍ദിഷ് സായുധ ഗ്രൂപ്പായ വൈ.പി.ജെയുടെ നിയന്ത്രണത്തിലുള്ള ഹസാക പ്രവിശ്യയിലാണ് ആക്രമണം നടന്നത്. 80 പേര്‍ക്ക് പരുക്കേറ്റു.
ആശുപത്രി, പച്ചക്കറി മാര്‍ക്കറ്റ്, ജനവാസകേന്ദ്രം എന്നിവിടങ്ങളിലായി മൂന്ന് ആക്രമണങ്ങളാണ് നടന്നത്. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സിറിയന്‍ ഒബസര്‍വേറ്ററി ഹ്യൂമണ്‍ റൈറ്റ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ഓണ്‍ലൈന്‍ സന്ദേശത്തിലൂടെ ഐഎസും സ്ഥിരീകരിച്ചു.
യു.എസ് വ്യോമാക്രമണത്തിന്റെ പിന്തുണയോടെ ഇവിടെ ഐഎസിനെതിരെ വൈ.പി.ജെ മുന്നേറിയിരുന്നു. അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിയ്ക്കുന്ന ഡെമോക്രാറ്റിക് ഫോഴ്‌സസ് ഓഫ് സിറിയ സഖ്യവുമായി സഹകരിച്ചാണ് നിലവില്‍ കുര്‍ദ്ദ് സൈന്യമായ വൈ.പി.ജെ പ്രവര്‍ത്തിയ്ക്കുന്നത്.