ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ കല്‍ക്കരി ഖനിയില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.
രണ്ടു തൊഴിലാളികള്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോള്‍ എട്ട് തൊഴിലാളികളാണ് ഖനിയിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ഖനി അടച്ചു പൂട്ടിയതായി പോലീസ് അറിയിച്ചു.