At Least One Dead in El Salvador After 5.1 Magnitude Earthquake

സാന്‍ സാല്‍വദോര്‍: മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ ശക്തമായ ഭൂചലനം.

റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇവിടുത്തെ ആന്റിഗ്വോ കസ്‌കാറ്റ്‌ലാന്‍ നഗരത്തിലാണ് ഭൂചലനമുണ്ടായത്.

ഭൂചലനത്തില്‍ നിരവധി റോഡുകള്‍ തകര്‍ന്നു. ചില കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സംഭവത്തില്‍ 20ലേറെപ്പേര്‍ക്ക് പരിക്കു പറ്റി. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Top