വിദേശകാര്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തുടര്‍ന്ന് അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ ഉദ്യോഗസ്ഥരോടും 14 ദിവസത്തേക്ക് സ്വയം ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടു.

മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ യൂറോപ്പ് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സള്‍ട്ടന്റിനും നിയമ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സെന്‍ട്രല്‍ യൂറോപ്പ് ഡിവിഷനിലെ മറ്റ് ഉദ്യോഗസ്ഥരോട് രണ്ടാഴ്ചത്തേക്ക് സ്വയം ക്വാറന്റീനില്‍ തുടരാനും വീട്ടില്‍നിന്ന് ജോലി ചെയ്യാനും നിര്‍ദ്ദേശം നല്‍കി.

നിയമ ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരോടും വെള്ളിയാഴ്ച മുതല്‍ ക്വാറന്റീന്‍ പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിലെ നിയമ, സെന്‍ട്രല്‍ യൂറോപ്പ് ഡിവിഷനുകളില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

Top