At Rs 3.85 Crore, India Gets World’s Fastest SUV Bentley Bentayga

കോടികള്‍ വിലമതിക്കുന്ന ആഡംബര സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ നിരയില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ ബെന്റ്ലി അവതരിപ്പിക്കുന്ന മോഡലാണ് ബെന്റെയ്ഗ.

എക്സ്ഷോറൂം വില 3.85 കോടി രൂപ. വിശാലവും ആഡംബരത്താല്‍ സമ്പന്നവുമാണ് അകത്തളം. സ്റ്റൈലിഷ് രൂപകല്പന, കരുത്തുറ്റ എന്‍ജിന്‍, മികച്ച റൈഡിംഗ് സുഖം, അത്യാധുനിക ഫീച്ചറുകള്‍, ഉന്നത നിര്‍മ്മാണ നിലാവരം എന്നിങ്ങനെ ബെന്റെയ്ഗയ്ക്ക് സവിശേഷതകളും നിരവധി.

ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്ലെറ്റുകളാണ് വെല്ലുവിളി. 600 ബി.എച്ച്.പി കരുത്തുള്ള, 6 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണുള്ളത്. 8 – സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ സിസ്റ്റം. ടോപ്സ്പീഡ് 301 കിലോമീറ്റര്‍. മൈലേജ് 8 – 10 കിലോമീറ്റര്‍.

Top