ശബരിമല: ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു. ഫ്‌ലൈ ഓവറില്‍ നിന്നും ശ്രീകോവിന് മുന്‍പിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകര്‍ന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാന്‍ കയറ് കെട്ടി. മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മകരവിളക്ക് ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ സന്നിധാനത്ത് പുരോഗമിക്കുകയാണ്. അതേസമയം, ശബരിമലയിലെ തീര്‍ഥാടക തിരക്ക് തുടരുകയാണ്. ഇന്നലെ 95000 പേര്‍ ദര്‍ശനം നടത്തി. മണിക്കൂറില്‍ 4300 പേര്‍ മലചവിട്ടുന്നു.