ചെന്നൈ: സിയാച്ചിനിലെ ഹിമപാതത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെയും മുഖ്യമന്ത്രി ജയലളിതയുടെ പേര് ഉയര്‍ത്തിക്കാട്ടാന്‍ അണ്ണാ ഡിഎംകെ ശ്രമം. സിപോയ് ജി. ഗണേശന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ തമിഴ്‌നാട് മന്ത്രി നടത്തി.
വീരജവാന് ആദരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയിരുന്നത്. സംസ്ഥാനത്തിന്റെ ആദരമര്‍പ്പിക്കുന്നതിന് മന്ത്രി സെല്ലൂര്‍ രാജുവും എത്തിയിരുന്നു. ജില്ലാ കലക്ടര്‍ വീരാ രാഘവ റാവുവിനൊപ്പമാണ് അദ്ദേഹം എത്തിയത്. സര്‍ക്കാരിന്റേതായി 10 ലക്ഷം രൂപയും അദ്ദേഹം കുടുംബത്തിന് കൈമാറി.
എന്നാല്‍ ചെക്കു കൈമാറുന്നതിനൊപ്പം തന്നെ അതിന്റെ പ്രശസ്തി ജയലളിതയ്ക്ക് തന്നെയാണ് കിട്ടുന്നതെന്ന് ഉറപ്പുവരുത്താനും അദ്ദേഹം മറന്നില്ല. സൈനികന്റെ മൃതദേഹത്തിനു മുന്നില്‍വച്ച്, അദ്ദേഹത്തിന്റെ അമ്മ തന്നെ ശ്രദ്ധിക്കുന്നതുവരെ കാത്തിരുന്നതിനുശേഷമാണ് മന്ത്രി ചെക്ക് കൈമാറിയത്.
മന്ത്രിയുടെ ഈ പ്രവര്‍ത്തിക്കെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. നാണകെട്ടതും നിര്‍വികാരമായതുമായ പ്രവര്‍ത്തിയായെന്നും ജനങ്ങള്‍ പറഞ്ഞു.
ഇതിനെതിരെ പ്രതികരിക്കാന്‍ മന്ത്രിയും കലക്ടറും തയാറായില്ല. ഈ വര്‍ഷമാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മുഖ്യമന്ത്രി ജയലളിതയിലേക്ക് എല്ലാ ശ്രദ്ധയും പോകുന്നതിള്ള ശ്രമമാണിതെന്നാണ് എതിര്‍പാര്‍ട്ടികളുടെ ആരോപണം. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വിതരണം ചെയ്ത ദുരിതാശ്വാസ വസ്തുക്കളില്‍ ജയലളിതയുടെ ചിത്രം പതിച്ചതും വിവാദമായിരുന്നു.