ഫ്ളോറിഡ: ഫ്ളോറിഡയില്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു.ടോണി ബ്രൗണ്‍ എന്ന 57 കാരനായ വ്യവസായിക്കു നേരെയാണ് ഭാര്യ ലാവന്റാ ബ്രൗണ്‍ നിറയൊഴിച്ചത്. തലയിലേയ്ക്കാണ് വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ വ്യവസായി ആശുപത്രിയില്‍ ചികിത്സയിലാണ്.
ദമ്പതികള്‍ ബിസിനസ്സ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ബിസിനസ്സ് ആവശ്യത്തിനായുള്ള ഒരു പദ്ധതി തയ്യാറാക്കുന്നതിനുള്ള വിവരങ്ങള്‍ക്കായി ലാവെന്റ ടോണിയോട് ഗൂഗിളില്‍ തിരയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ടോണിയുടെ മറുപടി ലാവെന്റയെ ചൊടിപ്പിക്കുകയും അവര്‍ ടോണിയ്ക്കു നേരെ വെടി ഉതിര്‍ക്കുകയുമായിരുന്നു.