കാത്തിരിപ്പിനൊടുവില്‍ കൂടുതല്‍ സവിശേഷതകളുമായി യാരിസ് ടൊയോട്ടയെത്തുന്നു. നേരത്തെ വാഹനത്തിന്റെ വരവ് പ്രഖ്യാപിച്ചിരുന്നെങ്കിലും വാഹനം എത്തുന്നത് ഇപ്പോളാണ്. വിലയില്‍ ഒരു ലക്ഷം രൂപ കുറവുമായിട്ടാണ് യാരീസ് ടൊയോട്ട എത്തുന്നത്.
ഇലക്ട്രിക് ഡ്രൈവര്‍ സീറ്റ് അഡ്ജസ്റ്റര്‍, റൂഫ് മൗണ്ടഡ് പിന്‍ എസി, പിന്നില്‍ രണ്ട് പവര്‍ സോക്കറ്റ്,ക്രൂസ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്റ്, റെയിന്‍ സെന്‍സിങ് വൈപ്പര്‍, ലെതര്‍ സീറ്റ്, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, സോണാര്‍ ഡിസ്‌പ്ലേ, പുഷ് സ്റ്റാര്‍ട്ട് തുടങ്ങിയ മറ്റൊരു വാഹനത്തിനും ഇല്ലാത്തവയാണ് യാരിസിന്റെ പ്രത്യേകതകള്‍.
പെട്രോള്‍ എന്‍ജിനുകള്‍ വാഹനത്തെ കൂടുതല്‍ ഇന്ധനക്ഷമവും മികച്ചതും ആകുന്നു. 8.75 മുതല്‍ 14.16 ലക്ഷം വരെയാണ് യാരിസ് ടൊയോട്ടയുടെ വില.