ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്ക് വേണ്ടിയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായി ഡല്‍ഹിയിലെ വസതിയില്‍ കഴിയുകയാണ് വാജ്‌പേയി.