ഷിംല: ടണലില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ 10 വിനോദ സഞ്ചാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. റോഹ്താംഗിലെ അടല്‍ ടണലില്‍ നിന്നും ഹിമാചല്‍ പ്രദേശ് പൊലീസാണ് മൂന്ന് വാഹനങ്ങള്‍ ഉള്‍പ്പെടെ സഞ്ചാരികളെ കസ്റ്റഡിയില്‍ എടുത്തത്. വാഹനങ്ങള്‍ ടണലില്‍ നിര്‍ത്തുകയും പാട്ടുവച്ച് നൃത്തം ചെയ്താണ് ഇവര്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. അറസ്റ്റിലായ 10 പേരും ഡല്‍ഹിയില്‍ നിന്നുള്ള യുവാക്കളാണ്.
3,086 കോടി രൂപ ചെലവഴിച്ചാണ് അടല്‍ തുരങ്കം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹിമാലയന്‍ മലനിരകളെ തുരന്നാണ് രാജ്യത്തിന്റെ അഭിമാനപദ്ധതി നിര്‍മ്മിച്ചത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ പത്തു വര്‍ഷം കൊണ്ടാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്.
മണാലി ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കേ പദ്ധതിക്ക് പ്രാധാന്യമേറെയാണ്. തുരങ്കം വന്നതോടെ മഞ്ഞുക്കാലത്തും ഈ പാതിയില്‍ യാത്ര നടത്താം. ഹിമാചലിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യും.