മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ സിഐടിയുവിന്റെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

ഇടുക്കി: തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം.ബ്രാഞ്ച് തുറക്കാന്‍ എത്തിയ ജീവനക്കാരെ സിഐടിയു സംഘമാണ് ആക്രമിച്ചത്.

മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ 12 അംഗ സിഐടിയു സംഘം മര്‍ദ്ദിക്കുകയായിരുന്നു. മാനേജര്‍ ജോയ്, മറ്റൊരു ജീവനക്കാരന്‍ നവീന്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ആശുപത്രിയില്‍ എത്തി മൊഴിയെടുത്തു.

സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജണല്‍ ഓഫീസുകള്‍ക്കും പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്ഥാപനത്തിനും ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനായിരിക്കുമെന്നും കോടതി അറിയിച്ചിരുന്നു.എന്നാല്‍ ഇന്നലെ ശാഖ സുഗമമായി തുറന്ന് പ്രവര്‍ത്തിച്ചതിനാല്‍ പൊലീസിന്റെ സംരക്ഷണം ഇന്ന് ഉണ്ടായിരുന്നില്ല.

Top