ഇലക്ട്രിക് സ്‌കൂട്ടറായ ആതര്‍ 450X അവതരിപ്പിച്ചു. 3.3 സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. 3.35 മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. 5.45 മണിക്കൂറില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും.
ഒ.ടി.എ അപ്ഡേറ്റ്സ്, ഫാസ്റ്റ് ചാര്‍ജിങ്ങ് നെറ്റ്‌വര്‍ക്ക്, അണ്‍ ലിമിറ്റര്‍ ബാറ്ററി വാറണ്ടി, തുടങ്ങിയവയും സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ വഴി ഒരുക്കുന്നുണ്ട്. ഈ പ്ലാന്‍ ഇല്ലാതെ വാങ്ങുന്ന സ്‌കൂട്ടറുകളുടെ ബാറ്ററിക്ക് മൂന്ന് വര്‍ഷത്തെ വാറണ്ടിയാണ് നിര്‍മാതാക്കള്‍ നല്‍കുന്നത്.
പ്ലസ്, പ്രോ എന്നീ പെര്‍ഫോമെന്‍സ് പാക്കുകളുടെ അകമ്പടിയോടെ എത്തിയിട്ടുള്ള ഈ വാഹനത്തിന് 99,000 രൂപയാണ് ബെംഗളൂരുവിലെ എക്സ്ഷോറൂം വില എന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഇത് 85,000 രൂപ ആയും കുറഞ്ഞിട്ടുണ്ട്.