സ്വന്തം നിര്‍മാണശാലയുമായി ആതര്‍ എനര്‍ജി; സ്കൂട്ടറുകളുടെ ബുക്കിങ് അടുത്ത വർഷം ആദ്യത്തോടെ

വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാണ രംഗത്ത് മുന്നിട്ടു നില്‍ക്കുന്ന സ്റ്റാര്‍ട് അപ് കമ്പനിയായ ആതര്‍ എനര്‍ജി സ്വന്തമായി നിര്‍മ്മാണശാല സ്ഥാപിക്കാനൊരുങ്ങുന്നു.

ബെംഗളൂരു നഗരപ്രാന്തത്തിലെ വൈറ്റ്ഫീല്‍ഡിലാണ് ആതര്‍ എനര്‍ജി ഇരുചക്രവാഹന നിര്‍മാണശാല സ്ഥാപിക്കുക.

60 കോടിയോളം രൂപ ചെലവില്‍ സ്ഥാപിക്കുന്ന ശാലയുടെ വാര്‍ഷിക ഉല്‍പ്പാദനശേഷി തുടക്കത്തില്‍ 20,000 യൂണിറ്റായിരിക്കും.

ഹീറോ കോര്‍പിന്റെ പിന്തുണയുള്ള കമ്പനിയാണ് ആതര്‍.മോഡനിന്റെ ബുക്കിങ്ങ് അടുത്ത വര്‍ഷം ആദ്യത്തോടെ നടത്താനാകുമെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തരുണ്‍ മേഹ്ത പറഞ്ഞു.

ബെംഗളൂരു, പുണെ, ചെന്നൈ നഗരങ്ങളിലാണ് കമ്പനിയുടെ സ്‌കൂട്ടറുകള്‍ ആദ്യം വില്‍പ്പനയ്‌ക്കെത്തുക. സ്‌കൂട്ടറുകള്‍ മാത്രമല്ല ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

വാഹന നിര്‍മാണത്തിനൊപ്പം വൈദ്യുത ഇരുചക്രവാഹനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

2013ലാണ് മേഹ്തയും സ്വപ്നില്‍ ജെയ്‌നും ചേര്‍ന്ന് ആതര്‍ എനര്‍ജി സ്ഥാപിച്ചത്. വാണിജ്യാടിസ്ഥാനത്തിലുള്ള അവതരണത്തിനു മുന്നോടിയായി ആതര്‍ എനര്‍ജി കമ്പനി ചെന്നൈയിലും ബെംഗളൂരുവിലും ടെസ്റ്റ് റൈഡുകളും ഓപ്പണ്‍ ഹൗസും സംംഘടിപ്പിച്ചിരുന്നു.

Top