450x എന്ന പുതിയ മോഡലുമായി ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ്‌ കമ്പനിയായ ആതര്‍ എനര്‍ജി

ലക്ട്രിക് സ്റ്റാര്‍ട്ടപ്പ്‌ കമ്പനിയായ ആതര്‍ എനര്‍ജി 450x എന്ന പുതിയ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യയിലുടനീളം ലഭ്യമാവുന്ന ലിമിറ്റഡ് എഡിഷന്‍ മോഡലായിരിക്കും പുതിയ ആതര്‍ 450x.

മെച്ചപ്പെട്ട പ്രകടനം, മികച്ച കണക്റ്റിവിറ്റി സവിശേഷതകള്‍, കൂടാതെ കൂടുതല്‍ ഇന്റലിജന്റ് ഫംഗ്ഷണാലിറ്റികള്‍ എന്നിവയും പുതിയ ആതര്‍ 450x വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.

വാഹനം വരും ആഴ്ചകളില്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. പുതിയ 450xനായി കമ്പനി മുന്‍കൂട്ടി ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങി. പുതിയ ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടറിനെക്കുറിച്ച് കമ്പനി മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാഹനം അവതരിപ്പിക്കുമ്പോള്‍ മാത്രമേ പുറത്തുവിടുകയുള്ളൂ.

മണിക്കൂറില്‍ 80 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 450 -ക്ക് പൂര്‍ണ്ണ ചാര്‍ജില്‍ പരമാവധി 75 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. കൂടുതല്‍ ശക്തമായ ഇലക്ട്രിക് മോട്ടോര്‍, ബാറ്ററി പായ്ക്ക് എന്നിവയുമായി ആതര്‍ 450x എത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബാംഗ്ലൂരിലും ചെന്നൈയിലും ആതര്‍ 450 ലഭ്യമാണ്.

Top