ആദ്യ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ഏഥര്‍ S340 ജൂണ്‍ അഞ്ചിന് വിപണിയില്‍

ദ്യ സ്മാര്‍ട്ട് സ്‌കൂട്ടര്‍ ഏഥര്‍ S340 ജൂണ്‍ അഞ്ചിന് വിപണിയില്‍ എത്തും. ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമാണ് സ്‌കൂട്ടര്‍ ലഭ്യമാവുക. ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മ്മാതാക്കള്‍ ബെംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് സ്റ്റാര്‍ട്ട് അപ് കമ്പനി ഏഥര്‍ എനര്‍ജിയാണ്. സ്‌കൂട്ടറിന് ഒന്നു മുതല്‍ ഒന്നര ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

പൂജ്യത്തില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ സ്‌കൂട്ടറിന് 5.1 സെക്കന്‍ഡുകള്‍ മതി. ഒറ്റ ചാര്‍ജില്‍ എണ്‍പതു കിലോമീറ്റര്‍ വരെ സ്‌കൂട്ടര്‍ ഓടും. പരമാവധി 72 കിലോമീറ്റര്‍ വേഗത്തില്‍ വരെ സ്‌കൂട്ടര്‍ കുതിക്കും. മാറ്റമില്ലാതെ നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ തുടര്‍ന്നാല്‍ സ്‌കൂട്ടര്‍ എണ്‍പതു കിലോമീറ്റര്‍ ദൂരം ഒറ്റ ചാര്‍ജ്ജില്‍ പിന്നിടാനും സാധിക്കും.

Top