ഇടുക്കി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് വൈദ്യുതമന്ത്രി എംഎം മണി.
പദ്ധതി നടത്തിപ്പിന് സമവായത്തിന് ശ്രമിക്കുമെന്നും പദ്ധതിയെ എതിര്‍ക്കുന്നവരെ തുറന്നുകാട്ടുമെന്നും മന്ത്രി പറഞ്ഞു.
അതിരപ്പിള്ളിയില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് കെഎസ്ഇബി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.
ഇക്കാര്യം മന്ത്രി എംഎം മണി നിയമസഭയിലും അറിയിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തെത്തി.
അതിരപ്പിള്ളിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുകയോ ലൈന്‍ വലിക്കുകയോ ചെയ്താല്‍ നിര്‍മാണ പ്രവര്‍ത്തനം ആകില്ലെന്നും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു.