തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയല്ലെന്ന് വൈദ്യുതിമന്ത്രി എം എം മണി. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായം ഉണ്ടായാല്‍ പദ്ധതി നടപ്പാക്കുമെന്നും എം.എം മണി നിയമസഭയെ അറിയിച്ചു.
ഈ വര്‍ഷം ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി.