തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയ്ക്ക് പിന്നില്‍ പിന്നില്‍ വൈദ്യുതി ബോര്‍ഡിലെ നിര്‍മ്മാണ ലോബിയുടെ നിക്ഷിപ്ത താല്‍പര്യമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
പദ്ധതിയുടെ പ്രയോജനത്തേക്കാള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കാരാറുകാറുകാര്‍ക്കും അധികാരികള്‍ക്കും വന്‍ സാമ്പത്തിക നേട്ടമുണ്ടാനുമുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലുള്ളതെന്ന് വി എം സുധീരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
പദ്ധതിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായത്തിന് ആധാരമായ കാര്യങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവാത്തതാണ്.
ഇതിനാവശ്യമായ ജലലഭ്യത പോലുമില്ലെന്നും ലക്ഷ്യമിട്ട വൈദ്യുതി ഉത്പാദിക്കാനാവില്ലെന്നും വി എം സുധീരന്‍.
ജനങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന കുടിവെള്ള ലഭ്യതയും ജലസേചനസൗകര്യങ്ങളും ഇല്ലാതാകുമെന്ന് അറിയിച്ച സുധീരന്‍, ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന ഇടമലയാര്‍ ആഗ്മെന്റേഷന്‍ സ്‌കീമിലെ വൈദ്യുതി നഷ്ടപ്പെടുമെന്നും ആദിവാസി സമൂഹത്തിന്റെ ജീവിതത്തെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു..
അതിരപ്പള്ളിവാഴച്ചാല്‍ വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കും തുടങ്ങിയ കാര്യങ്ങള്‍ക്ക് കൃത്യമായ ഒരു മറുപടി പറയാന്‍ ഇന്നെവരെ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല.
ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കെടുതികള്‍ കേരളം നേരിട്ട് അനുഭവിക്കാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ അവശേഷിക്കുന്ന പച്ചപ്പ് പോലും ഇല്ലാതാക്കുന്ന അതിരപ്പള്ളി പദ്ധതി ഉപേക്ഷിക്കണമെന്നും വി എം സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.