athirappilli project countiou ; mm mani

തൃശ്ശൂര്‍: അതിരപ്പിള്ളി വൈദ്യുത പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്ന് മന്ത്രി എംഎം മണി.

അതിരപ്പിള്ളി പദ്ധതി സര്‍ക്കാരിന്റെ അജണ്ടയിലുണ്ടെന്നും എന്നാല്‍ സമവായമുണ്ടായാലേ നടപ്പാക്കൂ എന്നും മന്ത്രി പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുണ്ടായാല്‍ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകൂ.കെ.എം. മാണി പദ്ധതിക്കു പിന്തുണ അറിയിച്ചിട്ടുണ്ട്, എതിര്‍പ്പുകളുന്നയിച്ചിട്ടുള്ളവരുടെ മനസുമാറുന്നത് എപ്പോഴാണെന്ന് അറിയില്ലെന്നും അതിരിപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്നും മണി പറഞ്ഞു.

അതിരപ്പിള്ളിയില്‍ വൈദ്യുത പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നും എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എംഎം മണി പുതിയ പ്രസ്ഥാവനയുമായി രംഗത്തു വന്നിരിക്കുന്നത്.

Top