തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള സമയ പരിധി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നീട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിരപ്പിള്ളിപദ്ധതിയെ എതിര്‍ക്കുമെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു.