കൊച്ചി: ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പി.യു. ചിത്ര.
ലണ്ടനില്‍ നടന്ന ലോക അത്ലറ്റിക് മീറ്റില്‍ മത്സരിക്കാനുള്ള അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണ് ചിത്രയുടെ ഹര്‍ജി.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ചിത്രയ്ക്ക് ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാനാകുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ അതിനു തയാറായില്ല.
തുടര്‍ന്നു ചിത്രയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.
എന്നാല്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കുന്നതിന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ തയാറായില്ല. ഇതു സംബന്ധിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ ചിത്രയ്ക്ക് മീറ്റില്‍ പങ്കെടുക്കാനും കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് ചിത്ര നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ അത്ലറ്റുകള്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ ഉണ്ടാക്കണമെന്നും ഇതു സംബന്ധിച്ച് വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഹര്‍ജിയില്‍ ചിത്ര ആവശ്യപ്പെട്ടിട്ടുണ്ട്.