തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എംഎം മണി.
163 മെഗാവാട്ട് പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭയില്‍ എന്‍. ഷംസുദ്ദീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതിരപ്പിള്ളിയടക്കം 15 ജലവൈദ്യുത പദ്ധതികളാണ് സര്‍ക്കാര്‍ തുടങ്ങാനുദ്ദേശിക്കുന്നത്. 312 മെഗാവാട്ട് വൈദ്യുതിയാണ് ഇവയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുക. ഇതില്‍ 163 മെഗാവാട്ടും അതിരപ്പള്ളിയില്‍ നിന്നായിരിക്കും ഉല്‍പ്പാദിപ്പിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ സിപിഐയടക്കം രംഗത്തെത്തിയിരുന്നു.