രാജാറാണി, തെരി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്മാരായി മമ്മൂട്ടിയും വിജയ്യും.
വിജയ് 61 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി ആദ്യം ആരംഭിക്കും. വിജയ്യുടെ റിലീസിനൊരുങ്ങുന്ന ചിത്രം ഭൈരവയില്‍ അഭിനയിക്കാന്‍ നേരത്തേ മമ്മൂട്ടിയെ സമീപിച്ചിരുന്നു.
എന്നാല്‍ മലയാളത്തില്‍ തിരക്കിലായതിനാല്‍ മമ്മൂട്ടി സിനിമ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
വിജയ് 61ല്‍ നയന്‍താരയും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍. ജില്ല എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ശേഷം മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്നായിരുന്നു വിജ്യുടെ ആഗ്രഹം.
മലയാളത്തില്‍ ഗ്രേറ്റ് ഫാദര്‍, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വമ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ആറ്റ്ലി സിനിമയില്‍ ജോയിന്‍ ചെയ്യുക.
ബാഹുബലിയുടെ കഥാകൃത്തും രാജമൗലിയുടെ അച്ഛനുമായ വിജയേന്ദര്‍ പ്രസാദാണ് ആറ്റ്ലി ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതെന്നും വാര്‍ത്തകളുണ്ട്.