എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി പിന്‍ നമ്പര്‍ നല്‍കേണ്ട..

atm cards

ടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി മുതല്‍ പിന്‍ നമ്പര്‍ നല്‍കേണ്ടി വരില്ല. എടിഎം കാര്‍ഡുകളുടെ പിന്‍ നമ്പറിന് പകരമായി ആപ്പിള്‍ ടച്ച് ഐഡിക്ക് തുല്യമായ സാങ്കേതികവിദ്യ ഒരുങ്ങുകയാണ്. എടിഎം ഡെബിറ്റ് കാര്‍ഡുകളുടെ വലിപ്പത്തില്‍ വ്യത്യാസമുണ്ടാകില്ല. കാര്‍ഡുകള്‍ക്ക് മേല്‍ ആയിരിക്കും ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ടാകുക. തളളവിരല്‍ എളുപ്പം വെയ്ക്കാവുന്ന വിധത്തിലാണ് ഇത് സ്ഥാപിക്കുക. ഈ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ പിന്‍ നമ്പര്‍ നല്‍കേണ്ടതില്ല.

atm 2

ഉപയോഗസമയത്ത് കാര്‍ഡിലെ സെന്‍സറില്‍ വിരല്‍ പതിപ്പിക്കുമ്പോള്‍ തന്നെ കാര്‍ഡുടമയാണോ ഇത് ഉപയോഗിക്കുന്നതെന്ന് സ്ഥിരീകരിക്കാന്‍ കഴിയും. ബാങ്കുകളില്‍ നിന്നും നേരിട്ടാകും വിരലടയാളങ്ങള്‍ ശേഖരിക്കുക. കാര്‍ഡുകളുടെ സാമീപ്യം കൊണ്ട് തിരിച്ചറിയല്‍ പ്രക്രിയ സാധ്യമാക്കുന്ന മാഗ്‌നെറ്റിക് ഫീല്‍ഡ് പേമെന്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡുകളായിരിക്കും ഇത്.

Top