തിരുവനന്തപുരം: എടിഎം വഴി വൈദ്യുതി ബില്ല് അടയ്ക്കുന്ന സംവിധാനം ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍.
24 മണിക്കൂറും ബില്ല് അടയ്ക്കുന്നതിനുളള ഡെപ്പോസിറ്റ് മെഷീന്‍ തിരുവനന്തപുരം,കൊല്ലം, എറണാകുളം തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ സ്വീകാര്യത കണക്കിലെടുത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്നതിന് നടപടിക്രമങ്ങളും നടന്നുവരുന്നു.ഏറ്റവും എളുപ്പത്തില്‍ പണം അടയ്ക്കുവാനുളള സംവിധാനം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആധുനിക സംവിധാനങ്ങള്‍ വന്നതോടെ നേരത്തേ ഉണ്ടായിരുന്ന അത്രയും ജീവനക്കാരെ ഇപ്പോള്‍ ആവശ്യമില്ല.അവരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിപ്പിക്കുന്ന കാര്യം പരിഗണിക്കും. സ്‌പോട്ട് ബില്ലിംഗിനൊപ്പം പണം സ്വീകരിക്കുന്ന കാര്യം തൊഴിലാളി സംഘടനകളുമായി ചര്‍ച്ചചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.