തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍ സംഘര്‍ഷമുണ്ടായി. എടിഎം തട്ടിപ്പു കേസിലെ പ്രതിയായ റുമേനിയന്‍ പൗരനുവേണ്ടി ജാമ്യമെടുക്കാനെത്തിയവരും അഭിഭാഷകരും തമ്മിലാണ് സംഘര്‍മുണ്ടായത്.
സംഘര്‍ഷത്തിനിടെ അഭിഭാഷകരെ കൈയ്യേറ്റം ചെയ്ത തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷാവസ്ഥയുള്ളതിനാല്‍ വന്‍ പൊലീസ് സംഘമാണ് ഇവിടെ ക്യാമ്പ് ചെയ്യുന്നത്.
എടിഎം തട്ടിപ്പ് കേസിലെ പ്രതിയായ റുമേനിയന്‍ പൗരന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ ജയില്‍ മോചിതനാകാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഭിഭാഷകരും അഭിജിത്തും തമ്മില്‍ ജാമ്യവ്യവസ്ഥയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.