എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണശ്രമം; പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു

കൊച്ചി: എറണാകുളം വാഴക്കുളത്ത് എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം നടന്നു. ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മോഷണശ്രമം നടന്നത്.

എടിഎം മെഷീന്‍ പുറത്തേക്ക് കൊണ്ടുപോയി സമീപത്തെ പറമ്പില്‍ എത്തിച്ചായിരുന്നു മോഷണശ്രമം നടത്തിയത്. ആറ് ലക്ഷം രൂപയാണ് എടിഎം മെഷീനില്‍ ഉണ്ടായിരുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തിയാല്‍ മാത്രമേ പണം നഷ്ടപ്പെട്ടോ എന്ന് വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

എടിഎം മെഷീനൊപ്പം സിഡിഎം മെഷീനും ഉണ്ടായിരുന്നു. എന്നാല്‍, സിഡിഎം മെഷീനില്‍ നിന്ന് പണം നഷ്ടമായിട്ടില്ല. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Top